photo
ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്തിൽ ഹരിതകർമ്മസേന അംഗങ്ങൾക്കുള്ള യൂണിഫോം, ഐഡി കാർഡ് എന്നിവയുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാതമോഹൻ നിർവഹിക്കുന്നു. ജലജഗോപാൻ, ഷൈല മധു എന്നിവർ സമീപം

കുണ്ടറ: ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്തിനെ പ്ലാസ്റ്റിക് വിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഹരിതകർമ്മസേനയിലെ അംഗങ്ങൾക്ക് യൂണിഫോമും ഐഡി കാർഡും വിതരണം ചെയ്തു. ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാതമോഹൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജലജഗോപൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷൈല മധു, പഞ്ചായത്ത് അംഗങ്ങളായ റെജില ലത്തീഫ്, മുല്ല, ജയന്തിദേവി, ശിവപ്രഭ, അനിൽകുമാർ, സെക്രട്ടറി സ്റ്റീഫൻ മോതിസ്, വി.ഇ.ഒ ജയപ്രകാശ് എന്നിവർ സംസാരിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സിന്ദു ഗോപൻ സ്വാഗതം പറഞ്ഞു.