കൊല്ലം: ശ്രീനാരായണ വനിതാസമിതിക്ക് സമിതി രക്ഷാധികാരിയും മുരളിയാ ഫൗണ്ടേഷൻ ചെയർമാനുമായ കെ. മുരളീധരൻ മഹീന്ദ്ര സുപ്രോ വാൻ സംഭാവന ചെയ്തു. കടപ്പാക്കടയിലുള്ള സമിതി ആസ്ഥാനമായ ശ്രീനാരായണ ഭവനത്തിൽ പ്രവർത്തിക്കുന്ന പകൽവീട്ടിലെ അമ്മമാരുടെ യാത്രയ്ക്കായി ഉപയോഗിക്കാനാണ് വാഹനം. ശ്രീനാരായണ ഭവനത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിനുള്ളിലുള്ള അമ്മമാരെ രാവിലെ കൂട്ടിക്കൊണ്ടുവരികയും മടക്കി വീടുകളിൽ എത്തിക്കുകയും ചെയ്യും.