കൊല്ലം: സഹന സമരത്തിലൂടെ സ്വന്തം രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മജിയെ ഇന്ത്യൻ മണ്ണിൽ അവമതിക്കുകയും തള്ളിപ്പറയുകയും ചെയ്തപ്പോൾ ലോകജനത അദ്ദേഹത്തെ നെഞ്ചോടു ചേർത്ത് സ്വീകരിക്കുകയാണെന്ന് മഹാത്മാ ഗാന്ധി പീസ് ഫൗണ്ടേഷൻ സംസ്ഥാന ചെയർമാൻ എസ്. പ്രദീപ്കുമാർ പറഞ്ഞു. ഫൗണ്ടേഷൻ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ കൊല്ലം ഗാന്ധി ഹാളിൽ നടന്ന ഗാന്ധി മാർഗ്ഗം രാഷ്ട്രമാർഗ്ഗം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗാന്ധിജിയെ അപകീർത്തിപ്പെടുത്തുന്നവർക്കും ഗാന്ധി പ്രതിമ തകർക്കുന്നവർക്കും കടുത്ത ശിക്ഷ ലഭിക്കുംവിധം പാർലമെന്റ് നിയമം പാസാക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി, പ്രധാനമന്ത്രി,പാർലമെന്റ് അംഗങ്ങൾ എന്നിവർക്ക് നിവേദനം നൽകുമെന്നും എസ്.പ്രദീപ്കുമാർ അറിയിച്ചു. കടവൂർ സി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. സുധാകരൻ നായർ, സുരേഷ് കുമാർ, പ്രകാശൻപിള്ള, പ്രേം, ഓലയിൽ സാബു, അശോക് കുമാർ, ഡോ.കുഞ്ഞാടിച്ചാൻ, തങ്കച്ചൻ, ദിവാകരൻ, രാജേഷ് മഠത്തിൽ, മഞ്ജുനാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.