ഏഴാംകുറ്റി: കൃഷ്ണകൃപയിൽ പരേതനായ പനമ്പിൽ കുഞ്ഞിരാമന്റെ ഭാര്യ കെ. സുമതിക്കുട്ടി (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രവീന്ദ്രൻ, രമേശൻ, പരേതനായ ജയശീലൻ, അനിൽ, സതീശൻ, ലാലു. മരുമക്കൾ: സുശീല, രാധ, സുജാത, ലീല, ഗിരിജ, ഷീജ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.