കൊല്ലം: ഗാന്ധിവധം പുനരാവിഷ്കരിക്കുകയും ആഹ്ളാദം പ്രകടിപ്പിച്ച് മധുര വിതരണം നടത്തി ഗോഡ്സെയുടെ ചിത്രം വച്ച് ആദരിക്കുകയും ചെയ്തവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ആർ.സജിലാൽ ആവശ്യപ്പെട്ടു.'ഗാന്ധി ഘാതകരെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യമുയർത്തി എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി ചാത്തന്നൂരിൽ സംഘടിപ്പിച്ച സമര സാക്ഷ്യം ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം.
ജില്ലാ പ്രസിഡന്റ് എസ്. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജഗത് ജീവൻലാലി ,സി.പി.ഐ മണ്ഡലം സെക്രട്ടറി എൻ. സദാനന്ദൻ പിള്ള, എ.ഐ.വൈ.എഫ് നേതാക്കളായ വി. വിനിൽ , അജ്മീൻ എം. കരുവ, വി.എസ്. പ്രവീൺ കുമാർ, ജി.എസ്. ശ്രീരശ്മി, നോബൽ ബാബു, എച്ച്. ഹരീഷ്, സന്ദീപ് അർക്കന്നൂർ, സുരാജ് എസ്. പിള്ള, എം. ബിജിൻ ഷാജിദാസ് എന്നിവർ സംസാരിച്ചു.