തൃശൂർ: കവിയും ചിന്തകനുമായ ടി.കെ. ജയന്തൻ (85) നിര്യാതനായി. മൂന്നുദശകത്തിലേറെയായി മലയാളത്തിലും ഇംഗ്ലീഷിലും കവിതകൾ എഴുതുന്നു. ആനുകാലികങ്ങളിലും സമാഹാരങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവികളായ മഹാകവി ഒളപ്പമണ്ണ, മഹാകവി അക്കിത്തം, ഒ.എൻ.വി. കുറുപ്പ്, വിഷ്ണു നാരായണൻ നമ്പൂതിരി, സുഗതകുമാരി, എൻ.എൻ.കക്കാട് തുടങ്ങിയവരുടെ കവിതകൾ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ആദ്യകാല കവിതകൾ ഉൾപ്പെടുത്തി 'കുടമാറ്റം' എന്ന പേരിൽ ഒരു സമാഹാരം പ്രസിദ്ധീകരിച്ചിരുന്നു. 'ഉൾക്കരച്ചിൽ' എന്ന കവിതാ സമാഹാരം റാസ്ബറി 2018 ൽ പുറത്തിറങ്ങി. കോഴിക്കോട് ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു. മാനേജരായും മറ്റു ഉയർന്ന തസ്തികകളിലും പ്രവർത്തിച്ചിരുന്നു.
ഭാര്യ: ആര്യ മഴവഞ്ചേരി (മുൻ സ്‌കൂൾ അദ്ധ്യാപിക, ഗണപത് സ്‌കൂൾ, കോഴിക്കോട്). മക്കൾ: ജെ. ലത, തൃശൂർ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ), ടി.കെ. നാരായണൻ, ഇന്തോർ (റീജിയണൽ മാനേജർഇന്ത്യ, സി.ജെ. ഇന്റർനാഷണൽ ഏഷ്യ പ്രൈലി,സിങ്കപ്പൂർ), ജെ. ലിയ, കോട്ടയം (മഹാത്മാഗാന്ധി സർവകലാശാല). മരുമക്കൾ: ഡോ കെ.എം. കൃഷ്ണൻ(മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ലേറ്റേഴ്‌സ് ഡയറക്ടർ), ഡോ. കൃഷ്ണ ചന്ദ്രൻ (തൃശൂർ എൻജിനിയറിങ് കോളേജ് മുൻ പ്രൊഫസർ), വിനു. സംസ്‌കാരം ബുധനാഴ്ച്ച രാവിലെ.