abuhaji
ആറ്റൂർ അബുഹാജി

വടക്കാഞ്ചേരി: സമസ്ത ജില്ലാ മുശാവറ അംഗവും എസ്.എം.എഫ് തൃശൂർ ജില്ലാ വൈസ് പ്രസിഡന്റും
ആറ്റൂർ ദാറുൽ ഫലാഹ് ഇസ്ലാമിക് സെന്റർ ചെയർമാനുമായ ആറ്റൂർ അബുഹാജി (കൂളിയാട്ട് വളപ്പിൽ അബൂ അബൂബക്കർ മുസ്ലിയാർ - 80) നിര്യാതനായി. ആദ്യകാല മതപ്രഭാഷണ വേദികളിൽ നിറഞ്ഞു നിന്ന പ്രബോധകൻ ആണ്. ഒട്ടേറെ കാലം യു.എ.ഇ ഔഖാഫിന്റെ കീഴിൽ ഇമാമായി ജോലി ചെയ്തിരുന്നു. ഭാര്യ: കദീജ. മക്കൾ: റുഖിയ, റംലത്ത്, റഹ്മത്ത്, സൈനബ, ഹാജറ, മൊഹ്‌യുദ്ദീൻ, മൊയ്‌നുദ്ദീൻ, ഉമറുൽ ഫാറൂഖ്, മുഹമ്മദ് മുസ്തഫ.
മരുമക്കൾ: അലി, മുസ്തഫ, നസീർ, അബൂബക്കർ, നസീർ, കദീജ, റഹീന, സൈനബ, ഹസീന.