kappirikavu
കളമെഴുത്തുപാട്ട്

തൃപ്രയാർ: എടമുട്ടം കാപ്പിരിക്കാവ് ദേവസ്ഥാനത്ത് കളമെഴുത്ത് പാട്ടും മഹാനിവേദ്യവും ഭക്തിനിർഭരമായി ആഘോഷിച്ചു. രാവിലെ കളമെഴുത്ത് പാട്ട് ആരംഭം, രൂപക്കളത്തിലേക്ക് എഴുന്നളളിപ്പും പാട്ടും മഹാനിവേദ്യം, രൂപക്കളത്തിൽ നൃത്തകൽപ്പന, പ്രസാദ വിതരണം വൈകീട്ട് ദീപാരാധന, നിറമാല, ചുറ്റുവിളക്ക്, മഹാഗുരുതി എന്നിവ നടത്തി. മഠാധിപതി വിനോഷ് മുഖ്യകാർമികനായിരുന്നു. നിരവധി ഭക്തർ സംബന്ധിച്ചു.