തൃശൂർ: ഡോ. കെ.കെ.സുഗതൻ (92) അമേരിക്കയിലെ പെൻസിൽവാനിയായിലെ വാർക്കിൽ നിര്യാതനായി. സംസ്ക്കാരം അമേരിക്കയിലെ ന്യുജഴ്‌സിയിൽ വെള്ളി (4-1-19)രാവിലെ 9.30ന് നടക്കും. ഭാര്യ: പരേതയായ സരസ്വതി (പുത്തൻവീട്,കൊല്ലം). മക്കൾ: ഗീത എക്സി. ബെയർകമ്പനി യു.എസ്.എ), ഡോ. പ്രസന്ന (കാർഡിയോളജിസ്റ്റ്, യു.എസ്.എ), ഗോപകുമാർ (എക്സിക്ക്‌യൂട്ടിവ്, സീഗ്ലർ കെമിക്കൽസ്, യു.എസ്.എ). സൂര്യകാന്ത്, ഡോ.രഞ്ചന (എല്ലാവരും അമേരിക്ക). എറണാകുളം ജില്ലയിലെ പള്ളിപ്പുറത്ത് കണ്ണോത്ത് കൊച്ചപ്പൻ മാസ്റ്ററുടെയും ലക്ഷ്മിയുടെയും മകനായി ജനിച്ചു. മൂത്തകുന്നം എസ്.എൻ.എം. ഹൈസ്‌കൂൾ, ആലുവ യു.സി. കോളേജ്, കൊല്ലം എസ്.എൻ. കോളേജ്, സാഗർ യൂണിവേഴ്‌സിറ്റി മധ്യപ്രദേശ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നടത്തി. വെല്ലൂർ ക്രിസ്റ്റിൻ മെഡിക്കൽ കോളേജിൽ നിന്നും ഡോക്ടറേറ്റ് എടുത്തു. തൃശൂർ കേരളവർമ്മ കോളേജ്, കൊല്ലം ശ്രീനാരായണ കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലി ചെയ്തു. പിന്നീട് അമേരിക്കയിലെ ഫ്ലോറിഡായിലേക്ക് കുടുംബസമേതം താമസം മാറ്റി. അമേരിക്കയിലെ ഒലുസ്റ്റിയിലെ യു.എസ് നേവൽ ലബോറട്ടറിയിൽ സയന്റിസ്റ്റായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് യു.എസ്.ജി അസോസിയേറ്റ്സിന്റെ ഡയറക്ടറും 2010 വരെ ഫാർമസ്യുട്ടിക്കൽ കമ്പനിയായ മെഡിക്കോസിന്റെ പ്രസിഡന്റുമായിരുന്നു. പെൻസിൽവാനിയായിലെ വാർക്കിലെ വസതിയിലായിരുന്നു അന്ത്യം.