ഗുരുവായൂർ: ഗുരുവായൂരിൽ സമരക്കാർ നടത്തിയ കല്ലേറിൽ സി.ഐ പ്രേമാനന്ദകൃഷ്ണന്റെ തലയിൽ ആഴത്തിൽ മുറിവേറ്റു. പ്രേമാനന്ദകൃഷ്ണനെ മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ് ലാത്തി വീശിയതിനെ തുടർന്ന് നിരവധി സമരക്കാർക്കും പരിക്കേറ്റു.
ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെ ഗുരുവായൂരിൽ ദേവസ്വം മന്ത്രി പങ്കെടുക്കുന്ന രണ്ട് വ്യത്യസ്ത പരിപാടികൾ ഉണ്ടായിരുന്നതാണ് പ്രതിഷേധം ശക്തമാകാൻ കാരണം. രാവിലെ പാർത്ഥസാരഥി ക്ഷേത്രത്തിൽ നടന്ന മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ കരിങ്കൊടിയുമായി പ്രതിഷേധിച്ച് രംഗത്തെത്തിയ യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പൊലീസ് ലാത്തി വീശിയാണ് പടിഞ്ഞാറെ നടയിൽ സമരക്കാരെ ഒഴിവാക്കിയത്.