ചാലക്കുടി: പരിയാരം പഞ്ചായത്തിൽ കുരിയക്കപ്പാടത്ത് കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിയ നെൽക്കൃഷി വിളവെടുത്തു. ഒന്നാം വാർഡിലെ നന്മ ജെ.എൽ.ജി ഗ്രൂപ്പ് നടത്തിയ രണ്ടാം വട്ടകൃഷിയാണ് വിളവെടുത്തത്. ലളിതമായി നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജെനീഷ് പി. ജോസ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺ ബീന അശോകൻ, കൺവീനർ റീന മാർട്ടിൻ, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ അജിത ലക്ഷ്മണൻ, ധന്യ ജനീഷ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. രണ്ടര ഏക്കർ സ്ഥലത്ത് ഇക്കുറി ഇത് മൂന്നാം വട്ടമാണ് കുടുംബശ്രീ പ്രവർത്തകർ നെൽക്കൃഷി നടത്തിയത്. രണ്ടാമത്തെ കൃഷി പ്രളയത്തിൽ നശിച്ചിരുന്നു. ഈ വർഷം മൂന്നുപൂ കൃഷി നടത്താനാണ് ആലോചിക്കുന്നതെന്ന് ബീൻ അശോകൻ പറഞ്ഞു.