vyapary-mala
മാളയിൽ നടന്ന വ്യാപാരികളുടെ പൊതുയോഗം

മാള: ഹർത്താൽ അനുകൂലികൾ വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ മാള മേഖലയിൽ പ്രകടനം നടത്തി. വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ ആവശ്യത്തിന് പൊലീസ് സംരക്ഷണം ലഭിച്ചില്ലെന്ന് വ്യാപാരികൾ ആരോപിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മാള യൂണിറ്റിന്റെ നേതൃത്വത്തിൽ മാളയിൽ പ്രകടനവും യോഗവും നടത്തി. ഇനിയൊരു ഹർത്താലിനും വ്യാപാരികൾ കടയടക്കില്ലെന്നും നേതാക്കൾ പ്രഖ്യാപിച്ചു. നേതാക്കളായ പി.ടി. പാപ്പച്ചൻ, ആരിഫ് കോറോത്ത്, പി.കെ. മനാഫ് എന്നിവർ നേതൃത്വം നൽകി.

മാള കോട്ടമുറിയിൽ ഹർത്താലിന് എതിരെ വ്യാപാരികൾ പ്രകടനം നടത്തി. പ്രസിഡന്റ് പി.ഡി. പോൾസൺ, സെക്രട്ടറി ജിയോ ജോർജ്ജ് എന്നിവർ നേതൃത്വം നൽകി.