കാഞ്ഞാണി: ഹർത്താലിനോട് അനുബന്ധിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ കാഞ്ഞാണിയിൽ നിന്നും കണ്ടശ്ശാംകടവിലേക്ക് പ്രകടനം നടത്തി. മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചു നീങ്ങിയ സംഘം കാരമുക്ക് പള്ളിക്ക് മുൻവശത്തെ സി.പി.എമ്മിന്റെ കൊടിയും തോരണങ്ങളും നശിപ്പിച്ചു. കണ്ടശ്ശാംകടവ് സെന്ററിൽ പ്രകടനക്കാരുടെ എതിർപ്പിൽ വ്യാപാര ഭവൻ അടച്ചു. അന്തിക്കാട് സി.ഐ. മനോജ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തുണ്ടായിരുന്നു. ബി.ജെ.പി ശബരിമല കർമ്മസമിതി മണലൂർ പഞ്ചായത്ത് ചെയർമാൻ ജയരാജ് ആചാര്യ, ദിവാകരൻ, രവി മരോട്ടിക്കൽ, രഘു കരിക്കൊടി, അനിൽ കാഞ്ഞാണി, സുധീർ പൊറ്റെക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.