ഗുരുവായൂർ: ഗുരുവായൂരിൽ ഹർത്താൽ സമാധാനപരം. ക്ഷേത്രത്തിൽ 14 വിവാഹം നടന്നു. ക്ഷേത്ര ദർശനത്തിന് വന്ന ഭക്തരുടെയും ശബരിമല തീർത്ഥാടകരുടെയും ചില വാഹനങ്ങൾ നിരത്തിലിറങ്ങിയതൊഴിച്ചാൽ മറ്റു വാഹനങ്ങളൊന്നും ഓടിയില്ല. കടക്കമ്പോളങ്ങളെല്ലാം അടഞ്ഞു കിടന്നു. ഹോട്ടലുകൾ തുറക്കാത്തതിനാൽ ക്ഷേത്രത്തിലെത്തിയ ഭക്തർക്ക് പ്രസാദ ഊട്ട് അനുഗ്രഹമായി. രാവിലെ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ നഗരം ചുറ്റി പ്രകടനം നടത്തി. പ്രകടനം കിഴക്കേനടയിലൂടെ കടന്നു പോകുമ്പോൾ സി.ഐ.ടി.യു ഓഫീസിൽ നിന്നും സി.പി.എം പ്രവർത്തകർ പ്രകടനത്തിലുള്ളവരെ പ്രകോപിപ്പിക്കാൻ ശ്രമിച്ചെങ്കിലും ബിജെപി നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കി. പ്രകടനത്തിന് മഹിളാമോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ.നിവേദിത, വി. മുരളീധരൻ, അനീഷ് മാസ്റ്റർ, ഇ.എം. മഹേഷ് എന്നിവർ നേതൃത്വം നൽകി.....