ldf-kuzhur
പാറപ്പുറത്ത് നടന്ന എൽ.ഡി.എഫ് പ്രതിഷേധ പൊതുയോഗം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്യുന്നു.

മാള: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കുഴൂർ പഞ്ചായത്തിലെ വിവിധ മേഖലകളിൽ നടന്ന അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ബി.ജെ.പി.യും ആർ.എസ്.എസും ചേർന്ന് സി.പി.എമ്മിന്റെയും സി.പി.ഐയുടെയും കൊടിക്കാലുകളും ബോർഡുകളും തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നുവെന്നും എൽ.ഡി.എഫ് ആരോപിച്ചു. സി.പി.എമ്മിന്റെ കുഴൂർ ലോക്കൽ കമ്മറ്റി ഓഫീസിന് നേരെ നടന്ന ആക്രമണവും ആസൂത്രിതമായിരുന്നുവെന്ന് ഇവർ ആരോപിച്ചു. കുഴൂരിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിൽ സ്ത്രീകൾ അടക്കം നിരവധി പ്രവർത്തകർ പങ്കെടുത്തു. പാറപ്പുറത്ത് നടന്ന പൊതുയോഗം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ഡേവിസ് ഉദ്‌ഘാടനം ചെയ്തു. സി.പി.ഐ കുഴൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.ആർ അപ്പുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം മാള ഏരിയ കമ്മറ്റി സെക്രട്ടറി എം. രാജേഷ്, ടി.എ. ഷെമീർ, എം.വി. ചന്ദ്രൻ, എം.കെ. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.....