muplyam-school

മുപ്ലിയം ജി.എച്ച്.എസ്.എസിൽ ഉണർവ് 2019 കെ.ജെ. ഡിക്‌സൺ ഉദ്ഘാടനം ചെയ്യുന്നു.

മുപ്ലിയം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മുപ്ലിയം ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ ഉണർവ് 2019 ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ജെ. ഡിക്‌സൺ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.ആർ. ബൈജു അദ്ധ്യക്ഷനായി. സ്വയംപ്രതിരോധ പദ്ധതി കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ എം.എൻ. ജയനും, റെലിഷ് ഇംഗ്ലീഷ് പദ്ധതി വരന്തരപ്പിള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധിനി രാജീവും നിർവഹിച്ചു. ഗ്രാമപഞ്ചായത്തംഗം ഷീന ചന്ദ്രൻ, ബി.പി ഒ.കെ. നന്ദകുമാർ, ഡോ.പി.സി. സിജി, കെ. ഡൗദാമിനി, പ്രധാനാദ്ധ്യാപിക സി.എം. ഷാലി, സീനിയർ അസിസ്റ്റന്റ് കെ.എൻ. വത്സമ്മ എന്നിവർ സംസാരിച്ചു.