കയ്പ്പമംഗലം: ദേവാലയങ്ങളെക്കാൾ കൂടുതൽ ഗ്രന്ഥശാലകളാണ് നമുക്ക് വേണ്ടതെന്ന് കൃഷി മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ. ഗ്രന്ഥാലയങ്ങൾ വർദ്ധിച്ചാൽ ഭ്രാന്താലയങ്ങൾ ഇല്ലാതാകുമെന്നും മന്ത്രി പറഞ്ഞു. 27 വർഷം പിന്നിടുന്ന പെരിഞ്ഞനം ഗ്രാമ്യ സാംസ്‌കാരിക സംഘം പബ്ലിക് ലൈബ്രറിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കെട്ടിട നിർമ്മാണ കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട എം.എൽ.എ. പ്രൊഫ. കെ.യു അരുണൻ ഫോട്ടോ അനാച്ഛാദനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബീദലി വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സച്ചിത്ത് കലാ മത്സര വിജയികൾക്കുള്ള അവാർഡ് വിതരണം ചെയ്തു. കയ്പ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ് കായിക മത്സര വിജയികൾക്കുള്ള അവാർഡ് ദാനം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി.കെ. രമേഷ് ബാബു, പെരിഞ്ഞനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിതാ ഷാജി, പഞ്ചായത്തംഗം പ്രജിത രതീഷ്, എൻ.കെ. അബ്ദുൾ നാസർ എന്നിവർ സംസാരിച്ചു. കെ.കെ. നാസർ സ്വാഗതവും ദിലീപ് കരുവത്തിൽ നന്ദിയും പറഞ്ഞു.....