വാടാനപ്പിള്ളി: ഹർത്താൽ ദിവസം വാടാനപ്പിള്ളി ഗണേശമംഗലത്ത് മൂന്ന് ബി.ജെ.പി പ്രവർത്തകരെ വെട്ടിയ സംഭവത്തിൽ മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. വാടാനപ്പിള്ളി സ്വദേശികളായ വലിയകത്ത് അഷറഫ് (48), അറക്കവീട്ടിൽ ഫവാസ് (33), തളിക്കുളം കുന്നത്ത് പള്ളിക്കടുത്ത് അറക്കവീട്ടിൽ സുലൈമാൻ (38) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞദിവസം നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി. എസ്.ഐമാരായ കെ.എസ് സന്ദീപ്, കെ.കെ ജിനേഷ്, മുഹമ്മദ് റാഫി, സാദിഖലി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.....