കൊരട്ടി എൽ.എഫ് സ്കൂളിൽ ആരംഭിച്ച ഡിജിറ്റൽ വാർത്താ വിനിമയ പദ്ധതി മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് നിർവഹിക്കുന്നു
കൊരട്ടി: സർക്കാർ വിദ്യാലയങ്ങൾക്കൊപ്പം എയ്ഡഡ് മേഖലയിലെ സ്ഥാപനങ്ങളുടെ വികസനത്തിനും സർക്കാർ പണം നൽകുന്നത് ചരിത്രത്തിൽ ആദ്യ സംഭവമാണെന്ന് മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ്. കൊരട്ടി ലിറ്റിൽ ഫ്‌ളവർ സ്‌കൂളിൽ ആരംഭിച്ച റേഡിയോ, യൂട്യൂബ്, ഡിജിറ്റൽ ലൈബ്രറി എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഹൈസ്‌കൂൾ വിഭാഗം വിദ്യാലയങ്ങൾ ഹൈടെക്ക് ആക്കുന്നതിന് അനുവദിച്ച അഞ്ഞൂറിൽ മുന്നൂറ്റിയിരുപത് കോടി രൂപയും ഈവർഷം എയ്ഡഡ് മേഖലയിലാണ്. പൊതു വിദ്യാഭ്യാസത്തെ ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമാണ് നടപടികൾ. മന്ത്രി തുടർന്നു പറഞ്ഞു. ബി.ഡി. ദേവസി എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷനായി. പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ബിസി ജോസ്, ജില്ലാ പഞ്ചായത്തംഗം അഡ്വ.കെ.ആർ. സുമേഷ്, ജെയ്‌നി ജോഷി, പ.ടി.എ പ്രസിഡന്റ് ജോർജ്ജ് വർഗ്ഗീസ്, വൈസ് പ്രസിഡന്റ് എം.കെ. സുനിൽ, പ്രൊവിൻഷ്യാൽ സുപ്പീരിയർ ഡോ.സോഫി പെരേപ്പാടൻ തുടങ്ങിയവർ പ്രസംഗിച്ചു.