തൃശൂർ: ഹർത്താലിന്റെ മറവിൽ നടത്തിയ അക്രമ സംഭവങ്ങളിൽ ജില്ലയിൽ 6,434 പ്രതികൾ. 123 കേസുകളിലായി ഇതിനകം 348 പേരെ അറസ്റ്റ് ചെയ്തു. സിറ്റി പൊലീസ് പരിധിയിൽ 66 കേസെടുത്തു. 3097 പ്രതികളിൽ 199 പേരാണ് അറസ്റ്റിലായത്. ഇതിൽ 47പേർ , റിമാൻഡിലായി. 152 പേർക്ക് ജാമ്യം ലഭിച്ചു. തൃശൂർ റൂറലിൽ 57 കേസിൽ 3,337 പ്രതികളുണ്ട്. 149 പേരെ അറസ്റ്റ് ചെയ്തതിൽ 12 പേർ, റിമാൻഡിലായി. 137 പേർക്ക് ജാമ്യം ലഭിച്ചു. ഓപറേഷൻ വിൻഡോ പ്രകാരം പൊലീസ് വ്യാപകമായ തെരച്ചിലാണ് നടത്തുന്നത്. ജാമ്യമില്ലാത്ത വകുപ്പു പ്രകാരം പൊലീസ് കേസ് എടുത്തതോടെ നേതാക്കൾ ഉൾപ്പെടെയുള്ളവർ ഒളിവിലായി. പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പലരും ഒത്തുതീർപ്പുകൾക്കും ശ്രമിച്ചു.