മാള: ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ബാൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിനുള്ള കാലിക്കറ്റ് സർവകലാശാല ടീമിന്റെ പരിശീലനം പൂർത്തിയായി. ആന്ധ്രപ്രദേശിലെ വിജയവാഡയിൽ വെച്ച് ഈ മാസം 9 മുതൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന പത്തംഗ ടീമിന്റെ പരിശീലനമാണ് മാള കാർമ്മൽ കോളേജ്, മൂത്തകുന്നം എസ്.എൻ കോളേജ് എന്നിവിടങ്ങളിലായി നടന്നത്. ദേശീയ സീനിയർ താരങ്ങളായ സൂര്യ ലക്ഷ്മി, എ.എം. സാന്ദ്ര, മീനു തോമസ് എന്നിവരടക്കമുള്ള ടീമാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കായി കളത്തിലിറങ്ങുന്നത്. നിമിഷ, മനൂഷ, രജീഷ, റോനിഷ, അനഘ, സുജിമോൾ, വിഷ്ണുപ്രിയ എന്നിവരും ടീമിലുണ്ട്. ഡോ. ബിപിൻ ദാസിന്റെ നേതൃത്വത്തിലാണ് പരിശീലനം. മാള കാർമ്മൽ കോളേജിലെ കായിക അദ്ധ്യാപിക ലീന മാത്യുവാണ് ടീം മാനേജർ.....