തൃപ്രയാർ: കഴിമ്പ്രം വാഴപ്പുള്ളി ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിൽ മാതൃപൂജ നടത്തി. ഗണപതിഹവനം, തിലഹവനം, അന്നദാനം എന്നിവ നടന്നു. മാതൃപൂജയിൽ ഏഴ് അമ്മമാരെ പുടവ നല്കി അണിയിച്ചിരുത്തി വിശേഷാൽ പൂജകൾ നടന്നു. ക്ഷേത്രം തന്ത്രി നാരായണൻ കുട്ടി ശാന്തി, ആല നന്ദകുമാർ ശാന്തി എന്നിവർ കാർമ്മികരായി. ക്ഷേത്രം ഭാരവാഹികളായ വി.ആർ രാധാകൃഷ്ണൻ, വി.കെ ഹരിദാസൻ, വി.യു ഉണ്ണിക്കൃഷ്ണൻ, വി.എച്ച് ഷാജി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നല്കി.