തൃശൂർ: ആവശ്യക്കാർക്ക് ചെറുപൊതികളിലായി കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന മൂന്ന് പേരെ ജില്ലാ ക്രൈം ബ്രാഞ്ച് സ്‌ക്വാഡ് പിടികൂടി. വെള്ളിക്കുളങ്ങര വലിയകത്ത് നജീബ് (18), പരിയാരം അറയ്ക്കൽ മാർട്ടിൻ ( 20), ചാലക്കുടി പരിയാരം തറയിൽ വിജീഷ് ( 32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒരു കിലോ, അരക്കിലോ എന്നിങ്ങനെയാണ് ഇവർ കഞ്ചാവ് എത്തിച്ചു കൊടുത്തിരുന്നത്. ദിവസങ്ങളായി പൊലീസ് സംഘം ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു.
18കാരനായ നജീബിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് എത്തിച്ചിരുന്നത്. സ്‌കൂളിൽ പഠിക്കുമ്പോൾ കഞ്ചാവിന് അടിമയായ നജീബ് പണം സമ്പാദിക്കുന്നതിനായാണ് കഞ്ചാവ് വിൽപ്പനയിലേക്ക് തിരിഞ്ഞത്. തമിഴ്‌നാട്ടിലെ ഡിണ്ടിഗലിൽ നിന്നും കഞ്ചാവ് ട്രെയിൻ മാർഗം എത്തിക്കുകയായിരുന്നു. ചെറു പൊതികളാക്കിയുള്ള വിൽപ്പനയിലൂടെ അഞ്ച് ലക്ഷം രൂപ വരെ നേടിയിരുന്നു.
എ.സി.പിമാരായ ബാബു കെ. തോമസ്, വി.കെ. രാജു, വെസ്റ്റ് സി.ഐ. ഹരിദാസ്, എസ്.ഐ. ജേക്കബ്, ജില്ലാ ക്രൈംബ്രാഞ്ച് എസ്.ഐമാരായ ഗ്ലാഡ്സ്റ്റൺ, മുഹമ്മദ് അഷറഫ്, എ.എസ്.ഐമാരായ സുവ്രതകുമാർ, റാഫി, ഗോപാലകൃഷ്ണൻ, രാകേഷ്, എസ്.സി.പി.ഒമാരായ പഴനിസ്വാമി, വിപിൻദാസ്, ലിഗേഷ്, ജീവൻ, സുദേവ്, ഹബീബ്, ഹരി എന്നിവരുണ്ടായിരുന്നു.......