കൊരട്ടി: സംസ്ഥാന നെൽക്കതിർ അവാർഡ് നേടിയ വെസ്റ്റ് കൊരട്ടി കൂട്ടുകൃഷി സംഘത്തിന്റെ നേതൃത്വത്തിൽ കോതിരപ്പാടത്ത് പുഞ്ചകൃഷിയിൽ യന്ത്രവത്കൃത നടീൽ ആരംഭിച്ചു. മുണ്ടകൻ കൃഷി കൊയ്ത്തിന് ശേഷം രണ്ടാംകൃഷിയായി പായനഴ്‌സറി തയ്യാറാക്കി. 25 ഏക്കറിലാണ് യന്ത്രവത്കൃത നടിൽ നടത്തുന്നത്. കൃഷിച്ചെലവ് കുറയ്ക്കുന്നതിനും കൂടുതൽ വിളവിനും ഏറെ സഹായകമാണ് യന്ത്രവത്കൃത നടീൽ. പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ടൈറ്റസ് ഉദ്ഘാടനം ചെയ്തു. പഞ്ചയത്ത് വൈസ് പ്രസിഡന്റ് ടി.കെ. ഗോപി, മെമ്പർമാരായ രാമനാരായണൻ, എം.യു. കൃഷ്ണകുമാർ, സംഘം പ്രസിഡന്റ് ജി.ഡി. തോമസ്, കെ.പി. പൗലോസ്, കൃഷി ഓഫീസർ വി.പി. ജോബി, കൃഷി അസിസ്റ്റന്റ് ജിതിൻ കെ. വിജയൻ, കെ. വേണു, എം.കെ. ജോയ്, എസ്.കെ. സത്താർ എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി സലിം കെ.എം സ്വാഗതവും ടി.കെ. മണി നന്ദിയും പറഞ്ഞു.