കാഞ്ഞാണി: വർത്തമാനകാലഘട്ടത്തിൽ സംഘടനകൾ നമ്മളെ നന്നാക്കാൻ ശ്രമിക്കുമ്പോൾ സമൂഹം കലുഷിതമാവുകയാണെന്ന് സിനിമാ സംവിധായകൻ സത്യൻ അന്തിക്കാട്. കണ്ടശ്ശാംകടവ് മാമ്പുള്ളി റോഡിൽ പുതുതായി ആരംഭിച്ച പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു സത്യൻ അന്തിക്കാട്. കലുഷിതമായ സമൂഹത്തിൽ നിന്ന് കൊണ്ട് വേണം നമുക്ക് സ്വയം നന്നാവാനെന്നും ആ നന്നാവലിൽ മനുഷ്യസമൂഹം ഒട്ടാകെ നന്നാകുമെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. സജിത്ത് പണ്ടാരിക്കൽ അദ്ധ്യക്ഷത വഹിച്ചു. മെയ്ക്കിംഗ് കേരള ചെയർമാൻ എ.എൻ രാധാകൃഷ്ണൻ പി.കെ തിലകന് മരുന്ന് നൽകി ആദ്യ വിൽപ്പന നിർവഹിച്ചു. ഗോപി മാമ്പുള്ളി, സുധീഷ് മേനോത്തുപറമ്പിൽ, എം.വി അരുൺ, സി.എ ദാസൻ തുടങ്ങിയവർ സംസാരിച്ചു