ചാലക്കുടി: പ്രളയാനന്തരം സംസ്ഥാനത്ത് പുതിയൊരു മാനവീയ സംസ്‌കാരം രൂപപ്പെട്ടുവെന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. ചാലക്കുടി പ്രസ് ക്ലബ് സംഘടിപ്പിച്ച സ്മൃതി സംഗമവും പ്രളയാനന്തര രക്ഷാപ്രവർത്തകരെ ആദരിക്കൽ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുതിർന്ന പത്രപ്രവർത്തകൻ പി.എൻ. കൃഷ്ണൻ നായരെ ആദരിക്കൽ, ദൃശ്യപ്രതിഭാ പുരസ്‌കാര സമർപ്പണം, പത്രപ്രവർത്തക യൂണിയൻ അവാർഡ് ജേതാവ് കേരളകൗമുദി ഫോട്ടോ ഗ്രാഫർ റാഫി എം. ദേവസിയെ ആദരിക്കൽ എന്നിവയും മന്ത്രി നിർവഹിച്ചു. പ്രളയത്തിൽ രക്ഷകരായ തൃശൂർ ക്രൈം ബ്രാഞ്ച് എസ്.പി: കെ.എസ്. സുദർശൻ, കൊരട്ടി എസ്.ഐ: ജയേഷ് ബാലൻ, വില്ലേജ് ഓഫീസർമാരായ ഷൈജു ചെമ്മൂണ്ണൂർ, പി.വി. ആന്റണി, ഫയർ സ്റ്റേഷൻ ഓഫീസർ സി.ഒ. ജോയ്, എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് കെ.വി. ദിനേശ്ബാബു എന്നിവരെയും മന്ത്രി ആദരിച്ചു. ബി.ഡി. ദേവസി എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷനായി.
നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺ കുമാർ പ്രളയ രക്ഷാപ്രവർത്തകരെ ആദരിച്ചു. വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷിജുവും ചികിത്സാ സഹായ വിതരണം നഗരസഭാ വൈസ് ചെയർമൻ വിൽസൺ പാണാട്ടുപറമ്പിൽ നിർവഹിച്ചു.നഗരസഭാ പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ. പ്രസ് ക്ലബ് പ്രസിഡന്റ് കെ.വി. ജയൻ, സെക്രട്ടറി സി.കെ. പോൾ, പഞ്ചായത്ത് പ്രസിഡന്റ് പി.പി. ബാബു, കൺവീനർ കെ.എ. ഉണ്ണിക്കൃഷ്ണൻ, എബി ജോർജ്, പി.ഐ. മാത്യു, എം.സി. ആഗസ്റ്റി തുടങ്ങിയവർ പ്രസംഗിച്ചു.