കൊടുങ്ങല്ലൂർ: ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തി, പൊലീസുകാരനെ കൈയേറ്റം ചെയ്തതിന് ബി.ജെ.പി നേതാവ് അറസ്റ്റിലായി. ബി.ജെ.പി നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും വെള്ളാങ്കല്ലൂർ സ്വദേശിയുമായ പ്രേംജിയെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ സ്റ്റേഷനിലെ ജെസ്റ്റിൻ എന്ന പൊലീസുകാരന് നേരെയാണ് കൈയേറ്റമുണ്ടായത്. ഇന്നലെ വൈകീട്ട് കാവിൽ തെക്കേ മൈതാനിയിൽ വെച്ചായിരുന്നു സംഭവം. അവിടെ തമ്പടിച്ചിട്ടുള്ളവരിൽ ചിലരോട് തട്ടിക്കയറുന്നതിനെ ചോദ്യം ചെയ്തായിരുന്നു കൈയേറ്റം. മഫ്ടിയിലായിരുന്ന ജെസ്റ്റിൻ, പിന്നീട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.