padana-class
ആത്മോപദേശ ശതകം പഠനക്ലാസ്

ചാവക്കാട്: ശ്രീനാരായണ ധർമ്മ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വൈകിട്ട് ഏഴ് മുതൽ 8.30 വരെ എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം പി.പി. സുനിൽകുമാറിന്റെ (മണപ്പുറം) മണത്തല ബേബി റോഡിലുള്ള ഭവനത്തിൽ ഗുരുദേവകൃതിയായ ആത്മോപദേശശതകം പഠനക്ലാസ് നടന്നു. ഗുരുദേവ കൃതികളുടെ ആലാപനവും പ്രാർത്ഥനയോടും കൂടി തുടങ്ങിയ പഠന ക്ലാസ്സിൽ എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ പ്രസിഡന്റ് പി.എസ്. പ്രേമാനന്ദൻ അദ്ധ്യക്ഷനായി.

മണത്തല ശാഖാ വൈസ് പ്രസിഡന്റ് എ.എസ്. വിജയൻ പഠനക്ലാസ് നയിച്ചു. യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം തോട്ടുംപുറത്ത് ഗോപി ജപധ്യാനം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് എം.എ. ചന്ദ്രൻ, ശങ്കരനാരായണൻ, പി.സി. സുനിൽകുമാർ, അത്തികോട്ട് സിദ്ധാർഥൻ, വത്സാദിനി പത്മനാഭൻ, ഗീത സുനിൽകുമാർ, ദുർഗാ സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. പ്രസാദ വിതരണവും ഉണ്ടായിരുന്നു.