pensioners
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ തളിക്കുളം ബ്ലോക്ക് കമ്മിറ്റി തൃപ്രയാർ മിനി സിവിൽ സ്റ്റേഷന് മുമ്പിൽ നടത്തിയ ധർണ്ണ

തൃപ്രയാർ: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ തളിക്കുളം ബ്ലോക്ക് കമ്മിറ്റി തൃപ്രയാർ മിനി സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. തൊഴിലാളി വിരുദ്ധ നിയമങ്ങൾ റദ്ദാക്കുക, കരാർ കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കുക, പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചും ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുമാണ് പ്രകടനവും ധർണ്ണയും നടത്തിയത്. തൃപ്രയാർ ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച പ്രകടനം മിനി സിവിൽ സ്റ്റേഷന് മുമ്പിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ കെ.എസ്.എസ്.പി.യു ജില്ലാ കമ്മിറ്റിയംഗം ടി.ജി. രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ബ്ലോക്ക് പ്രസിഡന്റ് ടി.സി. റീത്ത അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രഗവൺമെന്റ് പെൻഷൻക്കാരുടെ പ്രതിനിധി കെ.ആർ. രവി മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി വി.വി. ചിദംബരൻ, പി.ആർ. രഘുനാഥ് എന്നിവർ സംസാരിച്ചു.