തൃശൂർ: പ്രളയത്തിൽ നശിച്ച ജില്ലയിലെ വീടുകൾ പുനർ നിർമ്മിക്കുന്നതിനുള്ള നടപടികൾ ഊർജിതമായി. മാസങ്ങളായിട്ടും പുനർനിർമ്മാണ പ്രവർത്തനങ്ങൾ തടസപ്പെട്ടതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിരുന്നത്. ഇതോടെയാണ് നടപടി ക്രമങ്ങൾ വേഗത്തിലാക്കാൻ തീരുമാനിച്ചത്. ഇതുവരെ ലഭിച്ച അപേക്ഷകളിൽ 30 അപേക്ഷകൾ ഒഴികെ 29,535 എണ്ണത്തിൽ തീർപ്പുകൽപ്പിച്ചു കഴിഞ്ഞു.

4,678 അപേക്ഷകൾ തള്ളി. തൃശൂർ കോർപറേഷനിൽ നിന്നും ഏഴ് നഗരസഭകളിൽ നിന്നും 86 പഞ്ചായത്തുകളിൽ നിന്നുമുള്ള അപേക്ഷകളിലാണ് നടപടി. ചാലക്കുടി നഗരസഭയിൽ നിന്നുമാണ് കൂടുതൽ അപേക്ഷ ലഭിച്ചത്. 1964 അപേക്ഷകളിൽ 1874 വീടുകൾക്ക് പുനർ നിർമാണ തുക ലഭിക്കും. ഇതിൽ രണ്ടെണ്ണം വീടും സ്ഥലവും നഷ്ടപ്പെട്ടതാണ്. പൂർണമായി തകർന്ന 158 വീടുകൾക്കും ഭാഗികമായി തകർന്ന 1,714 വീടുകൾക്കും സർക്കാർ സഹായം നൽകും. അന്നമനട പഞ്ചായത്തിൽ 1086 വീടുകൾക്കാണ് സഹായം. വീടും സ്ഥലവും നഷ്ടപ്പെട്ട രണ്ടുപേർക്കും പൂർണമായി തകർന്ന 116 വീടുകൾക്കും ഭാഗികമായി തകർന്ന 968 പേർക്കും പ്രളയ ഭവന നിർമാണ തുക ലഭിക്കും. കൊടുങ്ങല്ലൂർ നഗരസഭയിൽ 1,020 വീടുകൾക്കാണ് സർക്കാർ സഹായം ലഭിക്കുക. പൂർണമായി തകർന്ന 205 വീടുകൾക്കും ഭാഗികമായി തകർന്ന 815 വീടുകൾക്കും സഹായം ലഭിക്കും. പഞ്ചായത്തുകളിൽ കുഴൂരിനാണ് പ്രളയ ഭവന സഹായം കൂടുതൽ ലഭിക്കുക. കൂഴൂർ പഞ്ചായത്തിൽ 1,063 വീടുകൾക്ക് സഹായം ലഭിക്കും. സ്ഥലവും വീടും നഷ്ടപ്പെട്ട ഒരാൾക്കും പൂർണമായി വീടു നശിച്ച 107 പേർക്കും ഭാഗികമായി വീട് നശിച്ച 955 പേർക്കും സഹായം ലഭിക്കും. കുഴൂർ പഞ്ചായത്തിൽ 955 ഭാഗികമായി നശിച്ച വീടുകൾക്ക് സഹായം ലഭിക്കും. തൃശൂർ കോർപറേഷനിൽ 432 പേർക്ക് സഹായം ലഭിക്കും. പൂർണമായി വീട് നശിച്ച 88 പേർക്കും ഭാഗികമായി നശിച്ച 344 പേർക്കും പ്രളയ ഭവന നിർമാണ സഹായം ലഭ്യമാകും.

അപേക്ഷകളിൽ 29,565 എണ്ണത്തിന്റെ സർവേ പൂർത്തിയായി
24,844 വീടുകൾക്ക് പുനർനിർമാണത്തിന് സഹായം ലഭിക്കും.
വീടും സ്ഥലവും നഷ്ടപ്പെട്ടത് 63 പേർക്ക്
ആറ് ലക്ഷം രൂപ വീതം പ്രളയ ഭവന നിർമാണ സഹായം ലഭിക്കും.
പൂർണമായി തകർന്ന 3,524 വീടുകൾക്ക് നാല് ലക്ഷം രൂപ സഹായം ലഭിക്കും.
ഭാഗികമായി നശിച്ച 21,257 വീടുകൾക്കും സഹായം
ഏറ്റവും കൂടുതൽ സ്ഥലവും വീടും നഷ്ടപ്പെട്ടവർ മണലൂർ പഞ്ചായത്തിൽ
ഇവിടെ ആറ് പേർക്ക് സർക്കാർ സഹായം
നഗരസഭകളിൽ കൂടുതൽ നഷ്ടം കൊടുങ്ങല്ലൂർ നഗരസഭയിൽ
205 വീടുകൾ പൂർണമായി നശിച്ചു
തൃശൂർ കോർപറേഷനിൽ സഹായം 432 പേർക്ക്...