koodiyattam
വേലൂർ ഗ്രാമകം നാടകോത്സവത്തിന്റെ ഭാഗമായി അരങ്ങേറിയ കൂടിയാട്ടം.

എരുമപ്പെട്ടി: വേലൂർ ഗ്രാമകം നാടകോത്സവത്തിന്റെ ഭാഗമായി കൂടിയാട്ടം സംഘടിപ്പിച്ചു. പുലിയന്നൂർ സ്‌കൂളിലാണ് മായാ സീതാങ്കം കൂടിയാട്ടം അരങ്ങേറിയത്. സീതയായി ഡോ. ഇന്ദുവും, ലക്ഷ്മണനും മായാ രാമനുമായി മാർഗി മധു ചാക്യാരും, രാവണനായി നേപത്ഥ്യ രാഹുൽ ചാക്യാരും വേഷമിട്ടു. ചുട്ടി കലാമണ്ഡലം സുന്ദരൻ, മിഴാവ് കലാമണ്ഡലം മണികണ്ഠൻ നേപത്ഥ്യ ജിനേഷ്, ഇടയ്ക്ക കലാമണ്ഡലം രാജൻ, താളം ആരതി, ഏപ്രിൽ ആറ് മുതൽ പത്ത് വരെയാണ് നാടകോത്സവം നടക്കുന്നത്.