ഗുരുവായൂർ: ഏഴ് ലക്ഷം രൂപ ചെലവിൽ നഗരസഭ നടപ്പാക്കിയ ചൂൽപ്പുറം കുടിവെള്ള പദ്ധതി കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചൂൽപ്പുറം ട്രഞ്ചിംഗ് ഗ്രൗണ്ടിന് സമീപം കുടിവെള്ള ക്ഷാമം രൂക്ഷമായ നഗരസഭയിലെ 4, 30, 31 വാർഡുകളിലെ 30 വീടുകളിലേക്കാണ് കുടിവെള്ള പദ്ധതി നടപ്പിലാക്കിയത്. നഗരസഭ ആക്ടിംഗ് ചെയർമാൻ കെ.പി. വിനോദ് അദ്ധ്യക്ഷനായി. നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ.വി. വിവിധ്, ടി.എസ്. ഷെനി, മുൻ നഗരസഭാ ചെയർമാന്മാരായ പ്രൊഫ. പി.കെ. ശാന്തകുമാരി, ടി.ടി. ശിവദാസൻ, കൗൺസിലർ എ.ടി. ഹംസ, വാട്ടർ അതോറിറ്റി അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ പി.ജെ. ജിസ എന്നിവർ സംസാരിച്ചു.