relief-fund-vitharanam

ചെന്ത്രാപ്പിന്നി വി.കെ. കുമാരൻ സ്മാരക സാംസ്‌കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ പ്രളയ ദുരുതാശ്വാസ ഫണ്ട് വിതരണം ചെയ്യുന്നു.

കയ്പ്പമംഗലം: മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ എടത്തിരുത്തി ഗ്രാമപഞ്ചായത്തിൽ പ്രളയ ദുരിതാശ്വാസ ഫണ്ട് വിതരണം ചെയ്തു. ചെന്ത്രാപ്പിന്നി വി.കെ. കുമാരൻ സ്മാരക സാംസ്‌കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ. വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ.കെ.സി. തങ്കച്ചൻ പദ്ധതി വിശദീകരണം നടത്തി. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.എം.കെ. പ്രദീപ്കുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന വിശ്വൻ, വെറ്ററിനറി സർജൻ ഡോ.എൻ.കെ. സന്തോഷ്, മറ്റു ജനപ്രതിനിധികൾ സംസാരിച്ചു