കൊടുങ്ങല്ലൂർ: ശബരിമല ആചാര സംരക്ഷണ സമിതി എന്ന പേരിൽ കൊടുങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന സംവിധാനമായും അവരുടെ സാമ്പത്തിക സമാഹരണവുമായും ശബരിമല കർമ്മ സമിതിക്ക് യാതൊരു ബന്ധവുമില്ലെന്ന് ശബരിമല കർമ്മ സമിതി ചെയർമാൻ എ.പി. വേണുഗോപാൽ മാസ്റ്ററും ജനറൽ കൺവീനർ വി.ജി.ഹരിദാസും പത്രക്കുറിപ്പിൽ പറഞ്ഞു.

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും വനിതാസംഘം കേന്ദ്ര കമ്മിറ്റി സെക്രട്ടറി അഡ്വ. സംഗീതാ വിശ്വനാഥിന്റെയും കോലം കത്തിച്ച ശബരിമല ആചാര സംരക്ഷണ സമിതിയുടെ നടപടിക്കെതിരെ എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയന്റെയും മറ്റും നേതൃത്വത്തിലുണ്ടായ ശക്തമായ പ്രതിഷേധത്തിന്റെയും മറ്റും പാശ്ചാത്തലത്തിലാണ് ശബരിമല കർമ്മ സമിതി ഇങ്ങിനെയൊരു പത്രക്കുറിപ്പിറക്കിയത്.

ഹൈന്ദവ സാമുദായിക ആചാര്യന്മാരെയും നേതാക്കളെയും ആദരിച്ച പാരമ്പര്യമാണ് ഹൈന്ദവ സംഘടനകൾക്കുള്ളതെന്ന് ചൂണ്ടിക്കാട്ടിയ ശബരിമല കർമ്മ സമിതി നേതാക്കൾ കേരളത്തിലെ ഹൈന്ദവ സാമുദായിക സംഘടനകളുടെ കൂട്ടായ്മയാണ് ശബരിമല കർമ്മസമിതിയെന്നും കൂട്ടിച്ചേർത്തു.....