ചാലക്കുടി: മൂന്ന് എസ്.എൻ.ഡി.പി ശാഖകളുടെ കീഴിലുള്ള കലിക്കൽ ശ്രീഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം 15 മുതൽ 19 വരെ നടക്കും. 15ന് രാവിലെ എട്ടിന് കൊടിയേറ്റം. 8.30ന് ഗജ മണ്ഡപ സമർപ്പണം ചാലക്കുടി എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ നിർവഹിക്കും. വൈകിട്ട് 5.30ന് വായനശാലാ പരിസരത്ത് നിന്നും തണ്ടികവരവോടു കൂടിയ ആഘോഷത്താലിവരവ് ഉണ്ടാകും.

16ന് ക്ഷേത്രച്ചടങ്ങുകൾ, രാത്രി 7.30ന് സുധീഷ് നയിക്കുന്ന എം.ജെ. ഓർക്കസ്ട്രയുടെ ഗാനമേള, മൂന്നാം ദിവസം 17ന് മൂന്ന് എസ്.എൻ.ഡി.പി ശാഖകളിലെ വനിതാ സംഘങ്ങളുടെ ആഭിമുഖ്യത്തിൽ വിവിധ കലാപരിപാടികൾ, ജനുവരി 18ന് നാലാം ദിവസം രാവിലെ ക്ഷേത്രച്ചടങ്ങുകൾ, വൈകിട്ട് അഞ്ചിന് കലിക്കൽ എസ്.എൻ.ഡി.പി, എൽ.പി സ്‌കൂൾ വാർഷികം തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ സ്‌കൂൾ അങ്കണത്തിൽ നടക്കും.

അഞ്ചാം ദിവസം 19ന് മഹോത്സവം, ഉച്ചയ്ക്ക് അന്നദാനം, മൂന്നിന് എഴുന്നള്ളിപ്പ്, പാണ്ടിമേളം, വൈകിട്ട് 7.30ന് തായമ്പക, വൈകിട്ട് ഏഴിന് ക്ഷേത്രമൈതാനിയിൽ കൊട്ടും, കളിയും, മുടിയാട്ടവും എന്നിവ നടക്കും. രാത്രി 11ന് പഞ്ചവാദ്യം, പുലർച്ചെ രണ്ടിന് മഹാഗുരുതി, തുടർന്ന് മംഗളപൂജ, കലാമണ്ഡലം ശിവദാസും സംഘവും അവതരിപ്പിക്കുന്ന മേളം, തൃക്കൂർ രാജൻ മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം എന്നിവ നടക്കും.