എരുമപ്പെട്ടി: എരുമപ്പെട്ടി കരിയന്നൂരിൽ അഗ്‌നിബാധ. കരിയന്നൂർ പാടശേഖരത്തിലെ തുരുത്തിലാണ് തീപിടുത്തമുണ്ടായത്. പറമ്പിലെ ഉണങ്ങിയ പുല്ലിനാണ് തീപിടിച്ചത്. തീ വീടുകളുടെ സമീപത്തേക്ക് പടർന്ന് പിടിച്ചത് പരിഭ്രാന്തി പരത്തി. നാട്ടുകാരും വടക്കാഞ്ചേരി ഫയർ ഫോഴ്‌സും ചേർന്ന് തീയണച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഡി. അനിൽകുമാർ, ഫയർമാൻമാരായ അനൂജ്, സുജിലാൽ, സുജാതൻ, മുകേഷ്, അമീർ, ബിജു, ചെറിയാൻ എന്നിവർ നേതൃത്വം നൽകി.