കൊടുങ്ങല്ലൂർ: കേരള സർക്കാർ സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതി പ്രകാരം മേത്തല സർവീസ് സഹകരണ ബാങ്ക് നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ കർമ്മം നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ നിർവഹിച്ചു.. ബാങ്ക് പ്രസിഡന്റ്‌ അഡ്വ. സി.പി രമേശൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബാങ്ക് ഡയറക്ടർമാരായ കെ.ആർ. സുഭാഷ്, എം.ജി. പുഷ്പാകരൻ, എം.എസ്. വിനയകുമാർ, അഡ്വ. എം. ബിജുകുമാർ, പ്രൊഫ. സി.ജി. ചെന്താമരാക്ഷൻ, ചന്ദ്രിക ശിവരാമൻ, ഇ.എം. ജലീൽ, ലത ഉണ്ണിക്കൃഷ്ണൻ കൗൺസിലർമാരായ എം.കെ. സഗീർ. റെജി സതീശൻ, റെജി ജോഷി, കക്ഷി നേതാക്കളായ വി. കെ ബാലചന്ദ്രൻ, കെ. ആർ അപ്പുക്കുട്ടൻ തുടങ്ങിയവർ സംബന്ധിച്ചു. ബാങ്ക് സെക്രട്ടറി കെ.പി. സുമ സ്വാഗതവും വൈസ് പ്രസിഡന്റ്‌ വേണു വയമ്പനാട്ട് നന്ദിയും പറഞ്ഞു.....