കടവല്ലൂർ: കടവല്ലൂർ ഭീമ ഏകാദശി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം. ജനുവരി 10 മുതൽ 18 വരെ ഏകാദശി വിളക്ക് വിപുലമായ പരിപടികളോടെ ആഘോഷിക്കും. ജനുവരി 14,15,16 തീയതികളിൽ ഏകാദശി സംഗീതോത്സവവും ദ്വാദശിനാളിൽ വേലയും ഊട്ടും ഉണ്ടായിരിക്കും. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ കളഭവും ഉദയസ്തമനപൂജയും നടക്കും.
ഇന്ന് ഒന്നാം ദിവസം ചതുർത്ഥി വിളക്ക്, രാവിലെ 4.30ന് നിർമ്മാല്യദർശനം, തുടർന്ന് ഗണപതിഹോമം, വിശേഷാൽപൂജ, 7.30ന് ശീവേലി, ഉദയസ്തമനപൂജ, നവകം, പഞ്ചഗവ്യം, പത്തിന് ശ്രീഭൂതബലി, വൈകിട്ട് ആറിന് വിളക്കുവയ്പ്, നിറമാല, ദീപാരാധന, നാദസ്വരം, തുടർന്ന് സംഗീതചാക്യാർ അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്, 7.30ന് ശീവേലി, വിളക്കാചാരം എന്നിവ നടക്കും. ഇന്നത്തെ വിളക്ക് വഴിപാടായി നടത്തുന്നത് കടവല്ലൂർ കമ്മാള സമുദായമാണ്.