മാള: എരവത്തൂർ പുറപ്പിള്ളിക്കാവ് ശ്രീ രക്തേശ്വരി ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ കലശവും താലപ്പൊലി മഹോത്സവവും തുടങ്ങി. ഇന്ന് വൈകീട്ട് ചതയ നക്ഷത്ര പൂജയും പ്രഭാഷണവും നടക്കും. ഞായറാഴ്ച അഷ്ടബന്ധ നവീകരണ കലശം നടക്കും. ഇതോടനുബന്ധിച്ച് പ്രത്യേക പൂജകളും എഴുന്നള്ളിപ്പും അമൃതഭോജനവും നടക്കും. ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് താലപ്പൊലി ആഘോഷം. ഇതോടനുബന്ധിച്ച് ക്ഷേത്ര ചടങ്ങുകളും പ്രസാദ ഊട്ട് നടക്കും.....