ചാലക്കുടി: ഹർത്താലിന്റെ തലേനാൾ വഴിതടയിലിനിടെ സൗത്ത് ജംഗ്ഷനിൽ കാർ തടഞ്ഞുനിറുത്തി യാത്രക്കാരെ ആക്രമിച്ച സംഭവത്തിൽ എട്ടുപേർ കൂടി പൊലീസ് പിടിയിൽ. ഹിന്ദു ഐക്യവേദി നേതാവ് ഷോജി ശിവപുരം, സി.ഡി. ഗിരീഷ്, സുമേഷ് വി.ആർ. പുരം, ബിനു വ്യാസപുരം, ശ്രീജിത്ത് വ്യാസപുരം, ശിവദാസൻ മടത്തിപറമ്പിൽ, ശശി അടിച്ചിലി, സുകേഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അഡ്വ. ജോസഫ് ഗോപുരന്റെ ഭാര്യ അഡ്വ. മേരി കാതറിൻ പ്രിയങ്കയെയാണ് സംഘം ആക്രമിച്ചത്. അഡ്വ. ജോസഫും കാറിലുണ്ടായിരുന്നു. ചാലക്കുടി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.