ചാലക്കുടി : വീട്ടുവളപ്പിൽ കളിച്ചുകൊണ്ടിരിക്കെ എൽ.കെ.ജി വിദ്യാർത്ഥി പാമ്പ് കടിയേറ്റ് മരിച്ചു. മാരാങ്കോട് കാളഞ്ചേരി നെൽസൺ മകൻ നാരല വയസുള്ള അൽജോയാണ് മരിച്ചത്. ചാലക്കുടി കാർമ്മൽ സ്‌കൂൾ വിദ്യാർത്ഥിയാണ്. ബുധനാഴ്ച ഉച്ചയ്ക്ക് അങ്കമാലിയിലെ ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ വച്ചായിരുന്നു മരണം. ചൊവ്വാഴ്ച്ച വൈകീട്ടോടെയാണ് അൽജോക്ക് പാമ്പ് കടിയേറ്റത്. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച അൽജോയെ തുടർന്ന് അങ്കമാലി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ മാരാങ്കോട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ നടക്കും. കാർമൽ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി അൽഡ്രിയ സഹോദരിയാണ്. അമ്മ : ജിസ്മി.....