തൃശൂർ: കേരള ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം ഇന്നും നാളെയും തൃശൂരിൽ നടക്കും. ഹോട്ടൽ അശോക ഇന്നിൽ ഇന്ന് ഉച്ചയ്ക്കു രണ്ടരയ്ക്ക് പ്രതിനിധി സമ്മേളനം പി.കെ. ബിജു എം.പി ഉദ്ഘാടനം ചെയ്യും. വൈകിട്ട് കലാസന്ധ്യയും കുടുംബസംഗമവും നടക്കും. നാളെ രാവിലെ ഒമ്പതിന് മന്ത്രി കെ.കെ. ശൈലജ സമ്മേളനം ഉദ്ഘാടനം ചെയ്യും. പങ്കജ കസ്തൂരി മാനേജിംഗ് ഡയറക്ടർ ഡോ. ജെ. ഹരീന്ദ്രൻ നായർ വിശിഷ്ടാതിഥിയാകും. സ്‌റ്റേറ്റ് മിഷൻ ഡയറക്ടർ കേശവേന്ദ്രകുമാർ അവാർഡ്ദാനം നിർവഹിക്കും. പരിപാടികൾ വിശദീകരിച്ച വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഡോ. പി. രഘുപ്രസാദ്, ജനറൽ കൺവീനർ ഡോ. എ.എസ്. പ്രശാന്ത്, ഡോ. എസ്. ദുർഗാപ്രസാദ് എന്നിവർ പങ്കെടുത്തു.