തൃശൂർ: കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.എസ്.ടി.എ) 28-ാം ജില്ലാ സമ്മേളനം 12,13 തീയതികളിലായി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഗവ. മോഡൽ ബോയ്‌സ് സ്‌കൂളിൽ ജില്ലാ പ്രസിഡന്റ് പി.ഐ. യൂസഫ് പതാക ഉയർത്തും. 12ന് രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനം പി.കെ. ബിജു എംപി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12ന് പൊതു സമ്മേളനം മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ഇടതു സർക്കാരിന്റെ കാലത്ത് പൊതുവിദ്യാഭ്യാസ വികസനത്തിൽ വലിയ കുതിപ്പാണുണ്ടായത്. അദ്ധ്യാപകരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിനും പൊതുവിദ്യാഭ്യാസ രംഗത്ത് മികവു സൃഷ്ടിക്കാനും കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരായും ശക്തമായ ഇടപെടലുകളാണ് സംഘടന നടത്തുകയെന്നും സംഘാടകർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ കെ.കെ. രാജൻ, പി.ഐ. യൂസഫ്, ജയിംസ് പോൾ, ജോളിയമ്മ സക്കറിയാസ് എന്നിവർ സംബന്ധിച്ചു.