കയ്പ്പമംഗലം: ഇരുവൃക്കകളും തകരാറിലായ യുവാവിന് ചികിത്സാ സഹായം നൽകി. കൂരിക്കുഴി ആശാരിക്കയറ്റത്തിൽ താമസിക്കുന്ന കാട്ടാംപുള്ളി ലീലയുടെ മകൻ ശാലിഷിനാണ് കൂരിക്കുഴിയിലെ യുവജന കൂട്ടായ്മയായ 'ചങ്ക്‌സ് ഒഫ് കൂരിക്കുഴി' ചികിത്സ സഹായം നൽകിയത്. 21 കാരനായ ശാലിഷിന് ഒരു വർഷം മുമ്പ് പനി വന്നതിനെ തുടർന്നുള്ള പരിശോധനയിലാണ് വൃക്കകൾ ചുരുങ്ങിയതായി കണ്ടെത്തിയത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും ഇപ്പോൾ തൃശൂർ മെഡിക്കൽ കോളേജിലുമായി ചികിത്സ തുടരുകയാണ്. തൊഴിലുറപ്പ് തൊഴിലാളിയായ ലീലയെ വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് ഉപേക്ഷിച്ചതാണ്. വീടില്ലാത്തതിനാൽ സഹോദരിയുടെ വീട്ടിലാണ് ഇവർ താമസിക്കുന്നത്. ടി.കെ. അബ്ദുറഹിമാൻ, കയ്പ്പമംഗലം എസ്.ഐ: കെ.ജെ. ജിനേഷ് എന്നിവർ ചേർന്ന് സഹായം കൈമാറി. പ്രണവ് തലാശ്ശേരി, സുധീപ് പള്ളത്ത്, സുനിൽ കണ്ണംപറമ്പിൽ, ജബ്ബാർ, ശരീഫ് എന്നിവർ സന്നിഹിതരായി.