തൃശൂർ : ശക്തൻ സ്റ്റാൻഡിൽ സ്വകാര്യ ബസിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ അപകടത്തിനിടയാക്കിയ ബസ് കണ്ടെത്തുന്നതിനായി പൊലീസ് പരിശോധന തുടങ്ങി.
ഉച്ചയ്ക്ക് 1 മുതൽ 2 മണിവരെ സ്റ്റാൻഡിൽ പ്രവേശിക്കുന്ന ബസുകളുടെ വിവരങ്ങളാണ് പൊലീസ് ശേഖരിക്കുന്നത്. ഇതിനായി രണ്ട് പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.

ഇതിന് പുറമേ സ്റ്റാൻഡിലെ വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വി കാമറകളും പരിശോധിക്കുന്നുണ്ട്. സ്വകാര്യ ബസുകൾക്ക് ഒരേ നിറമായതിനാലാണ് ബസ് കണ്ടെത്താൻ പൊലീസ് ശാസ്ത്രീയ പരിശോധന ആരംഭിച്ചത്. ചിയ്യാരം കരിംപറ്റ ചിറ്റിലപ്പിള്ളി വീട്ടിൽ ജോസിന്റെ ഭാര്യ മേരിയാണ് ബസിന്റെ ചക്രം തലയിൽ കൂടി കയറിയിറങ്ങി മരിച്ചത്. അപകടം നടന്ന് ആറ് മണിക്കൂർ കഴിഞ്ഞാണ് മരിച്ച വീട്ടമ്മയെ ബന്ധുക്കൾ തിരിച്ചറിഞ്ഞത്.....