കയ്പ്പമംഗലം: ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്‌കൂളിൽ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് നൈറ്റ് ക്ലാസുകൾ ആരംഭിച്ചു. ക്ലാസിന്റെ ഉദ്ഘാടനം എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് നിർവഹിച്ചു പി.ടി.എ പ്രസിഡന്റ് അഡ്വ.വി.കെ. ജ്യോതിപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ വി.ബി. സജിത്ത്, മാതൃസംഗമം പ്രസിഡന്റ് ശാരി സന്തോഷ്, കെ.എസ്. സോമസുന്ദരൻ എന്നിവർ സംസാരിച്ചു. സ്‌കൂൾ ഹെഡ്മാസ്റ്റർ പി.ബി. കൃഷ്ണകുമാർ സ്വാഗതവും കെ.എസ്. കിരൺ നന്ദിയും പറഞ്ഞു.