നന്തിക്കര: ശ്രീരാമകൃഷ്ണ വിദ്യാനികേതൻ പബ്ലിക് സ്‌കുളിൽ വിവേകാനന്ദ ജയന്തി ആഘോഷങ്ങൾ സംഘടിപ്പിച്ചു. വിദ്യാലയ സമിതി സെക്രട്ടറി കെ.എസ്. സുഗേഷ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാനികേതൻ സംസ്ഥാന സമിതി അംഗം ടി.എൻ. രാമൻ മുഖ്യപ്രഭാഷണം നടത്തി. വിദ്യാലയ സമിതി പ്രസിഡന്റ് കെ.കെ. സുധാകരൻ, മാനേജർ കെ. വിജയൻ, പ്രിൻസിപ്പൽ കെ.ആർ. വിജയലക്ഷി, ഇ.എൻ. വാസുദേവൻ, രജിത ഹേമരാജ് എന്നിവർ സംസാരിച്ചു. വിദ്യാനികേതൻ സേവാനിധിയിലേക്ക് സ്‌കൂളിൽ നിന്നും സമാഹരിച്ച തുക വിദ്യാനികേതൻ ജില്ലാ വൈസ് പ്രസിഡന്റ് കെ. വിജയൻ എറ്റുവാങ്ങി.