ചാവക്കാട്: ദേശീയപാത ചാവക്കാട് പൊന്നാനി റോഡ് സിവിൽ സ്റ്റേഷൻ മുതൽ മുല്ലത്തറ ജംഗ്ഷൻ(മണത്തല) വരെ ഇന്റർലോക്ക് ടൈൽ വിരിക്കുന്നതിനാൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം. എടക്കഴിയൂർ ചന്ദനക്കുടം നേർച്ച ഇന്നും നാളെയുമായി നടക്കുന്നതിനാൽ കൂടിയാണ് നിയന്ത്രണം. പൊന്നാനിയിൽ നിന്നും ചാവക്കാട്, ഗുരുവായൂർ, എറണാകുളം ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങൾ പാലപ്പെട്ടിയിൽ നിന്നും തിരിഞ്ഞു പുത്തൻപള്ളി വഴിയും, ചെറിയ വാഹനങ്ങൾ മന്ദലാംകുന്ന് നിന്നും തിരിഞ്ഞ് പനന്തറ, ആൽത്തറ, അഞ്ഞൂർ മുഖമൂടിമുക്ക്, മമ്മിയൂർ വഴിയും, എറണാംകുളത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചേറ്റുവ മൂന്നാംകല്ല് ചാവക്കാട് ടൗൺ വഴി എന്നിങ്ങനെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെർത്തിയിട്ടുള്ളത്.