പെരിങ്ങോട്ടുകര: എൻ.സി ശങ്കരൻ സ്മാരക താന്ന്യം സി.പി.ഐ ലോക്കൽ കമ്മിറ്റി ഓഫീസ് അടിച്ചു തകർത്ത കേസിൽ മൂന്ന് സി.പി.എം - ഡി.വൈ എഫ്.ഐ പ്രവർത്തകരെ അന്തിക്കാട് പൊലീസ് അറസ്റ്റു ചെയ്തു. പെരിങ്ങോട്ടുകര സ്വദേശികളായ പുതിയേടത്ത് മിഥുൻ, അമ്പലത്ത് ഷംസീർ, മാളുത്തറ ജിഷ്ണു ലാൽ എന്നിവരാണ് അറസ്റ്റിലായത്. ഇവർ സ്വമേധയാ സ്റ്റേഷനിലെത്തി കീഴടങ്ങി. നവംബർ 20 ന് പുലർച്ചെയായിരുന്നു പെരിങ്ങോട്ടുകര സി.പി.ഐ താന്ന്യം ലോക്കൽ കമ്മിറ്റി ഓഫീസ് അടിച്ചു തകർത്തത്.

അലമാരയിൽ സൂക്ഷിച്ച 25,000 രൂപ മോഷണം പോയതായും പരാതിയിൽ പറയുന്നു. കുറ്റക്കാർക്കെതിരെ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് സി.പി.ഐ നാട്ടിക നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തിക്കാട് പൊലിസ് സ്റ്റേഷൻ മാർച്ച് നടത്തിയിരുന്നു. തുടർന്ന് എസ്.പി ഓഫീസിന് മുന്നിൽ സി.പി.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരവും നടത്തി. ഇതിനിടയിലാണ് പ്രതികൾ സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി .....