തൃശൂർ: മാനസികവിഭ്രാന്തി പിടിച്ച് ശബരിമലയ്ക്കും ഹിന്ദു ആചാര്യന്മാർക്കുമെതിരെ സഭ്യമല്ലാത്ത ഭാഷയിൽ പുലമ്പുന്ന മന്ത്രി എം.എം. മണിക്ക് ഷോക്ക് ചികിത്സ നൽകാൻ സർക്കാരും പിണറായി വിജയനും തയ്യാറാകണമെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ശബരിമലയിൽ നൂറിലധികം സ്ത്രീകൾ കയറിയെന്ന് യാതൊരു യുക്തിയുമില്ലാതെയാണ് മന്ത്രി വിളിച്ചു പറയുന്നത്. ഭാരതത്തിന്റെ ആത്മീയാചാര്യന്മാരിൽ പ്രധാനിയായ ശങ്കരാചാര്യരെ പോലും കളിയാക്കുകയാണ് മണി ചെയ്യുന്നത്. ശബരിമലയിലേക്കുള്ള തിരുവാഭരണ ഘോഷയാത്രയിൽ ആരൊക്കെ പങ്കെടുക്കണമെന്ന് ഭക്തർ തീരുമാനിച്ചിട്ടുണ്ട്. പിണറായി വിജയന്റെ തിട്ടൂരമൊന്നും അക്കാര്യത്തിൽ നടപ്പാക്കാൻ സാധിക്കില്ല. മുന്നാക്കകാർക്ക് 10 ശതമാനം സംവരണം നൽകുന്ന ബില്ലിനെ രാജ്യസഭയിൽ എതിർത്ത് സമയദൈർഘ്യത്തിനിടയാക്കിയ ഇടതുപാർട്ടികളും കോൺഗ്രസും ജനങ്ങളോട് മാപ്പു പറയണമെന്നും അദ്ദേഹം പറഞ്ഞു.....